കണ്ണൂര്‍: സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചതിനു പിന്നാലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പഞ്ചായത്ത് യോഗത്തിനിടെ കുഴഞ്ഞുവീണു മരിച്ച സംഭവത്തില്‍ ഡിഎംഒയ്‌ക്കെതിരെ പരാതിയുമായി
ബന്ധുക്കള്‍. ചൊക്ലി എഫ്എച്ച്‌സിയിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വടകര മേപ്പയില്‍ സ്വദേശിനി ദീപലേഖ (51) കുഴഞ്ഞുവീണ് മരിച്ച സംഭവത്തിലാണ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കെതിരെ പരാതിയുയരുന്നത്.
ദീപലേഖയുടെ ശാരീരികാവസ്ഥ ബോധ്യപ്പെടുത്തിയിട്ടും പരിഗണിച്ചില്ലെന്നും ബോധപൂര്‍വം സ്ഥലംമാറ്റുകയുമായിരുന്നുവെന്നുമാണ് ആരോപണം. മരണം സംബന്ധിച്ച് അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍
ആരോഗ്യമന്ത്രിക്ക് പരാതി നല്‍കും.
കഴിഞ്ഞ ഫെബ്രുവരിയില്‍ സ്‌കൂട്ടര്‍ അപകടത്തില്‍ പരിക്കേറ്റ് മൂന്നുമാസം ചികിത്സയിലായിരുന്ന ദീപലേഖ അടുത്തിടെയാണ് അവധി കഴിഞ്ഞ് ജോലിയില്‍ പ്രവേശിച്ചത്. പുതിയ സര്‍ക്കാര്‍ വന്നശേഷമുള്ള സ്ഥലംമാറ്റത്തിനുള്ള കരടു പട്ടികയില്‍ ദീപലേഖയുമുണ്ടായിരുന്നു. മട്ടന്നൂര്‍ ആരോഗ്യകേന്ദ്രത്തിലേക്കായിരുന്നു മാറ്റം. എന്നാല്‍, ആരോഗ്യപ്രശ്‌നം പരിഗണിച്ച് ചൊക്ലിയില്‍ തന്നെ തുടരാന്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍, പിണറായിലേക്ക് സ്ഥലം മാറ്റുകയായിരുന്നു.
സ്ഥലംമാറ്റത്തില്‍ ദീപലേഖ മനോവിഷമത്തിലായിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍
പറഞ്ഞു. സ്ഥലംമാറ്റത്തിനുള്ള മനോവിഷമമാണ് മരണകാരണമെന്ന് ആരോപിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തിങ്കളാഴ്ച കണ്ണൂര്‍ ഡിഎംഒ ഓഫീസ് ഉപരോധിച്ചിരുന്നു. സംഭവത്തില്‍ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ സംഘടനകളുടെ തീരുമാനം.
പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് ദീപലേഖ കുഴഞ്ഞുവീണത്. ഉടന്‍ ചൊക്ലിയിലെ ക്ലിനിക്കിലും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം ചൊക്ലി എഫ്എച്ച്‌സിയില്‍ പൊതുദര്‍ശനത്തിന് ശേഷം വടകര മേപ്പയിലെ ഐപിഎം അക്കാദമിക്ക് സമീപമുള്ള വീട്ടിലെത്തിച്ച് 12മുതല്‍ 1.30 വരെ പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് വീട്ടുവളപ്പില്‍ സംസ്‌കരിക്കും.

🦷✨ Smile Partner Multi Speciality Dental Clinic ✨🦷📍 കാർത്തികപ്പള്ളി റോഡ്, ഓർക്കാട്ടേരി📞 6282750369 | 6282760369
━━━━━━━━━━━━━━━━━━
🌟 പ്രത്യേക ഡെന്റൽ സ്പെഷ്യലിസ്റ്റ് സേവനം 🌟
🦷 ക്ലിപ്പ് & ക്ലിയർ അലൈനർ സ്പെഷ്യലിസ്ററ്📅 12 ഓഗസ്റ്റ് 2026 | ബുധൻ⏰ രാവിലെ 10:00 മുതൽ
🦷 റൂട്ട് കനാൽ സ്പെഷ്യലിസ്ററ്📅 13 ഓഗസ്റ്റ് 2026 | വ്യാഴം⏰ രാവിലെ 10:00 മുതൽ















