വടകര: കേരളത്തിലെ സഹകരണ മേഖല സാധാരണക്കാര്‍ക്ക് എന്നും ആശ്രയകേന്ദ്രമാണെന്ന് കെ.മുരളീധരന് എംപി. കുറഞ്ഞ പലിശനിരക്കില്‍ വായ്പ നല്കി പാവപ്പെട്ടവരെയും തൊഴിലാളികളെയും സഹായിക്കുന്നതില്‍ സഹകരണ സംഘങ്ങള്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. ദേശസാല്‍കൃത ബാങ്കുകള്‍ പോലും ചിലപ്പോള്‍ സാധരണക്കാരുടെ വായ്പ ആവശ്യങ്ങള്‍ നിഷേധിക്കുമ്പോള്‍ അവര്‍ക്ക് അത്താണിയാവുന്നത് സഹകരണ സംഘങ്ങളാണ്. വായ്പകള്‍ക്ക് കൃത്യമായ തിരിച്ചടവ് ഉറപ്പ് വരുത്തി സഹകരണ മേഖലയെ സംരക്ഷിക്കേണ്ടത് ഇടപാടുകാരുടെ ഉത്തരവാദിത്വം കൂടിയാണെന്ന് കെ.മുരളീധരന് എംപി പറഞ്ഞു.
വടകര ടൗണ്‍ കോഓപ്പറേറ്റീവ് അര്‍ബ്ബന്‍ സൊസൈറ്റിയുടെ ഇടപാടുകാരുടെ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘം പ്രസിഡന്റ് അഡ്വ സി.വത്സലന്‍ അധ്യക്ഷത വഹിച്ചു. സംഘം സെകട്ടറി ആര്.രജീഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മുന്‍ കണ്‍സ്യൂമര്‍ ഫെഡ് ഡയറക്ടര്‍ ഡോ.കെ.രാമനുണ്ണി വിഷയാവതരണം നടത്തി. അഡ്വ ഇ.നാരായണന് നായര്‍, എന്‍.പി.അബ്ദുള്ള ഹാജി, പുറന്തോടത്ത് സുകുമാരന്‍, മടപ്പള്ളി മോഹനന്, പി.എസ്.രഞ്ജിത്ത് കുമാര്‍, സുനില്‍ കുമാര്‍ കെ, റീത്ത സുനില്‍, ഷീബ, പി.അംബിക, സൗമിനി എം, ഷിജിന കെ.പി, വിജീഷ് ഇ.എസ്, ദീപ ടി.പി എന്നിവ സംസാരിച്ചു.