
വടകര: നശിച്ചുകൊണ്ടിരിക്കുന്ന കുളങ്ങള്‍ സംരക്ഷിക്കുക, ആരോഗ്യ സംരക്ഷണവും പരിസര ശുചീകരണവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ഞങ്ങള്‍ അങ്ങാടിക്കാര്‍
വാട്‌സ്ആപ്പ് കൂട്ടായ്മ താഴെഅങ്ങാടിയിലെ പഴയ കുളം ശുചീകരിച്ചു. വടകര വില്ലേജ് ഓഫീസര്‍ എം.സി. അബ്ദുള്‍ റഹീം
ഉദ്ഘാടനം നിര്‍വഹിച്ചു.
ശുചീകരണ പ്രവര്‍ത്തനത്തിന് റസാഖ് ടി എന്‍, സവാദ് വടകര, റഹീം എം, അനീസ് കെ വി, മഷൂദ് കെ പി, നൗഫല്‍ പി, അബ്ദുല്‍ കരീം, മദീന ഫാറൂഖ്, ഫൈസല്‍ ബി, സഫ്വാന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ജലസ്രോതസുകള്‍ സംരക്ഷിക്കാനും ശുചിത്വവും ആരോഗ്യവും ഉറപ്പാക്കാനും എല്ലാവരുടെയും സഹകരണം വാട്‌സ്ആപ്പ് കൂടാടായ്മ അഭ്യര്‍ഥിച്ചു.
















