
കൊയിലാണ്ടി: അരിക്കുളത്ത് വാടക വീട്ടില്‍ അബോധാവസ്ഥയില്‍ കാണപ്പെട്ട ഗര്‍ഭിണി മരിച്ചു. പയ്യോളി താരയില്‍ വിരുന്നു കണ്ടി ഷമീമയാണ് (28) കോഴിക്കോട് മെഡിക്കല്‍
കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്.
ആറ് മാസം ഗര്‍ഭിണിയായിരിക്കെയാണ് ഷമീമയെ അരിക്കുളത്തെ വാടകവീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടത്. ഒന്നരമാസം മുമ്പായിരുന്നു സംഭവം. ഭര്‍ത്താവിനൊപ്പം അരിക്കുളത്ത് താമസിക്കുകയായിരുന്ന ഷമീമയുടെ ഫോണില്‍ വിളിച്ചിട്ട് എടുക്കാതിരുന്നതിനിടെ തുടര്‍ന്ന് ഉമ്മ വാടക വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് അബോധാവസ്ഥയില്‍ കണ്ടത്. തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ഒന്നരമാസമായി വെന്റിലേറ്ററില്‍
അബോധാവസ്ഥയില്‍ ചികിത്സയിലായിരുന്നു. മരണത്തില്‍ സംശയമുണ്ടെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു ബന്ധുക്കള്‍ കൊയിലാണ്ടി പോലീസില്‍ പരാതി നല്കി. അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നാളെ (ഞായര്‍) പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
പരേതനായ സമീറിന്റെയും അസ്മയുടെയും മകളാണ് ഷമീമ. മകന്: മിന്നൂസ്.
















