
കക്കട്ടില്‍: എല്‍എസ്എസ്, യുഎസ്എസ്, എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ കുന്നുമ്മല്‍ 15-ാം വാര്‍ഡ് കോണ്‍ഗ്രസ് അനുമോദിച്ചു. യൂത്ത്
കോണ്‍ഗ്രസ്
ജില്ലാ പ്രസിഡന്റും ജില്ലാ പഞ്ചായത്ത് അംഗവുമായ ആര്. ഷഹിന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം എലിയാറ ആനന്ദന് അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി വി.എം ചന്ദ്രന്, ജില്ലാ കോണ്‍ഗ്രസ് സെക്രട്ടറി പ്രമോദ് കക്കട്ടില്‍ എന്നിവര്‍ ഉപഹാരം നല്കി. രാജഗോപാലന്‍
കാരപ്പറ്റ, പി.പി അശോകന്, വി പി മൂസ, എംടി. രവീന്ദ്രന്, ടി.വി രാഹുല്‍, ബീന കുളങ്ങരത്ത്, ജമാല്‍ മൊകേരി, എടത്തില്‍ ദാമോദരന്‍, ഒ.വനജ, വി.പി. സുഹറ, ഷാജഹാന് കല്ലേരി
എന്നിവര്‍ പ്രസംഗിച്ചു.
വി.പി. സുപ്പി, എം എം. നാരായണന് നമ്പ്യാര്‍, തരിപ്പേമ്മല്‍ വാസുദേവന്‍, പി.കെ ബാബു. കെ. എ.രാഘവന് വൈദ്യര്, കിളിയത്തുള്ളതില് വിജയരാഘവന് എന്നിവരുടെ
സ്മരണാര്‍ഥം കുടുംബാഗങ്ങള്‍ ഏര്‍പ്പെടുത്തിയ മൊമെന്റോ ആണ് വിതരണം ചെയ്തത്.















