കൊയിലാണ്ടി: ചെങ്ങോട്ടുകാവ് സൈമ ലൈബ്രറി ഇ.കെ.ഗോവിന്ദന് മാസ്റ്ററുടെ സ്മരണാര്‍ഥം കൊയിലാണ്ടി താലൂക്കിലെ സാമൂഹിക സാംസ്കാരിക പ്രവര്‍ത്തനങ്ങളുടെ
മികവിന് ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ പുരസ്കാരം പ്രശ്സ്ത ചിത്രകാരനും കലാ സാംസ്കാരിക പ്രവര്‍ത്തകനുമായ യു.കെ.രാഘവന്. 10,000 രൂപയും മൊമന്റോയും പ്രശസ്തി പത്രവും ഉള്‍പ്പെടുന്നതാണ് അവാര്‍ഡ്. കെ.ടി.രാധാകൃഷ്ണന് ചെയര്‍മാനായ കമ്മറ്റിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്. ഈ മാസം 16 ന് നടക്കുന്ന ചടങ്ങില്‍ കൊയിലാണ്ടി എംഎല്‍എ അഡ്വ. കെ.പ്രവീണ്‍കുമാര്‍ പുരസ്കാരം സമ്മാനിക്കും. ഇ.കെ.ഗോവിന്ദന് മാസ്റ്ററുടെ കുടുംബമാണ് അവാര്‍ഡ് തുക നല്‍കുന്നത്.















