
പയ്യോളി: കോട്ടക്കല്‍-കൊളാവിപ്പാലം റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ പയ്യോളി നഗരസഭ ഇടപെടണമെന്നും വഴി യാത്ര ചെയ്യാനുള്ള സൗകര്യം ഒരുക്കണമെന്നും
ആവശ്യപ്പെട്ട് തീരദേശമേഖല യുവജനതാദള്‍ നേതൃത്വത്തില്‍ ഗുരുപീഠം റോഡിന് സമീപം ധര്‍ണ നടത്തി. ജില്ലാ പ്രസിഡന്റ് പി. കിരണ്‍ജിത്ത് ധര്‍ണ ഉദ്ഘാടനം ചെയ്തു. എം.ടി.അഭിജിത്ത് അധ്യക്ഷത വഹിച്ചു. രാജന്‍ കൊളാവിപ്പാലം, ചെറിയാവി സുരേഷ് ബാബു, മജിഷ സുജു (നഗരസഭ കൗണ്‍സിലര്‍), നബിന്‍കാന്ത് എം.കെ, അര്‍ജുന്‍. എം, ഭാസ്‌ക്കരന്‍ എം.ടി.കെ, എം.വി.കൃഷ്ണന്‍, പി.പി. ദിനേശ് ബാബു, ആദര്‍ശ് ഇ, ധനേഷ് വി.സി, ഷിജി വി കെ, സബിത.കെ. പി എന്നിവര്‍ സംസാരിച്ചു.
















