
വടകര: പുറങ്കര ശ്രീകൃഷ്ണക്ഷേത്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ കര്‍ക്കിടക വാവുബലി തര്‍പ്പണം ഓഗസ്റ്റ് 12ന് സാന്റ് ബാങ്ക്‌സ് പരിസരത്ത് നടക്കുമെന്ന്
ക്ഷേത്ര ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ അഞ്ചിന് ആരംഭിക്കുന്ന തര്‍പണത്തിന് അയ്യായിരത്തോളം പേരെത്തുമെന്ന് കണക്കാക്കുന്നു. കോഴിക്കോട് ശ്രേഷ്ഠാചാരസഭയുടെ നേതൃത്വത്തിലാണ് ചടങ്ങുകള്‍.
കടലില്‍ നിമജ്ജനം ചെയ്യുന്നവര്‍ക്കായി പോലീസ്, കോസ്റ്റല്‍ പോലീസ്, ഫയര്‍ഫോഴ്‌സ്, ലൈഫ് ഗാര്‍ഡുകള്‍, പരമ്പരാഗത മല്‍സ്യത്തൊഴിലാളികള്‍ എന്നിവരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. റെഡ്‌ക്രോസ് സൊസൈറ്റിയുടെ മെഡിക്കല്‍ ടീമിന്റെ മുഴുവന്‍ സമയ
സേവനവും ലഭ്യമായിരിക്കും. ബലിതര്‍പ്പണത്തിനെത്തുന്ന ഭക്തജനങ്ങള്‍ക്ക് കുളിക്കുന്നതിനായി സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കുളി കഴിഞ്ഞ് ഭക്തര്‍ക്ക് ക്ഷേത്രത്തില്‍ എത്തിച്ചേരാന്‍ സൗജന്യ വാഹനസൗകര്യം ഉണ്ടായിരിക്കും. വടകര അഞ്ചുവിളക്ക് ജംഗ്ഷനില്‍ നിന്ന് രാവിലെ മുതല്‍ സൗജന്യ വാഹനസൗകര്യം ലഭ്യമാണ്.
ക്ഷേത്രത്തിലെത്തുന്ന എല്ലാ ഭക്തജനങ്ങള്‍ക്കും സൗജന്യ പ്രഭാതഭക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് കളത്തില്‍ പീതാംബരന്‍ അറിയിച്ചു.

ഈ ഓണത്തിന് വീട്ടിലെത്തട്ടെ പുതിയ Chetak! 🏠🛵
Offer Details
Chetak 3501
Effective Price: ₹1,52,775/_
Chetak 3502
Effective Price: ₹1,40,574/_
Accessories offer upto ₹2750_
🔥Special Onam Benefits
▪️കുറഞ്ഞ ഡൗൺപേയ്മെന്റ്
▪️ഉയർന്ന എക്സ്ചേഞ്ച് വില
▪️സ്പോട്ട് ലോൺ അപ്രൂവൽ
Showroom Contact – KVR Chetak
CALICUT – 9895 435 266
RAMANATTUKARA – 8089 491 555
VADAKARA – 9895 666 539
KOYILANDY – 8714 020 999
PERAMBRA – 8714 057 555
KODUVALLY – 7356 125 511
SULTHAN BATHERY – 8714 061 444
MUTTIL – 9567 831 953
_T&C Apply















