ആയഞ്ചേരി: തോടന്നൂര്‍ സബ്ജില്ല ഹാന്‍ഡ്ബോള്‍ മത്സരത്തില്‍ ആയഞ്ചേരി റഹ്‌മാനിയ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്മാരായി. ആയഞ്ചേരി ടര്‍ഫില്‍ നടന്ന
മത്സരത്തിന്റെ സബ് ജൂനിയര്‍ വിഭാഗത്തില്‍ ആയഞ്ചേരി റഹ്‌മാനിയ ഒന്നാം സ്ഥാനവും വില്യാപ്പള്ളി എംജെ രണ്ടാം സ്ഥാനവും കടമേരി ആര്‍എസി മൂന്നാം സ്ഥാനവും നേടി. ജൂനിയര്‍ വിഭാഗത്തില്‍ കടമേരി ആര്‍എസിക്കാണ് ഒന്നാം സ്ഥാനം. ആയഞ്ചേരി റഹ്‌മാനിയ രണ്ടാം സ്ഥാനവും വില്യാപ്പള്ളി എംജെ മൂന്നാം സ്ഥാനവും നേടി. സീനിയര്‍ വിഭാഗത്തില്‍ വില്യാപ്പള്ളി എംജെ ഒന്നാം സ്ഥാനവും ആയഞ്ചേരി റഹ്‌മാനിയ രണ്ടാം സ്ഥാനവും കടമേരി ആര്‍എസി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഇതില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയാണ് ആയഞ്ചേരി റഹ്‌മാനിയ ഓവറോള്‍ ചാമ്പ്യന്മാരായത്. കേരള ഷൂട്ടിംഗ് ബോള്‍ ടീം അംഗം ഇന്‍സാഫ് അബ്ദുല്‍ ഹമീദ് ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്തു. തോടന്നൂര്‍ സബ്ജില്ല എസ്ഡിഎസ്‌ജെ സെക്രട്ടറി പി.പി.റജീഷ് അധ്യക്ഷത വഹിച്ചു.















