വടകര: ദേശീയപാത നിര്‍മാണവുമായി ബന്ധപ്പെട്ട് വെങ്ങളം-അഴിയൂര്‍ റീച്ചില്‍ ഡീറ്റെയില്‍ഡ് പ്രോജക്ട് റിപ്പോര്‍ട്ട്(ഡിപിആര്‍) പുറത്തു വിടാന്‍ ദേശീയപാത അതോറിറ്റി തയ്യാറാവണമെന്ന് ദേശീയപാത കര്‍മ്മസമിതി ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. നിലവില്‍ നിര്‍മ്മാണ പ്രവൃത്തിയുമായി ബന്ധപ്പെട്ട് നിരവധി ആശങ്കകള്‍ നിലവിലുണ്ട്. ഇത് മാറ്റാന്‍ ഡിപിആര്‍ പുറത്തു വിടുന്നതിലൂടെ സാധിക്കും. ജനപ്രതിനിധികള്‍ക്ക് പോലും ഇത് നല്‍കാത്തതില്‍ ദുരൂഹത ഉയരുകയാണെന്ന് യോഗം ചൂണ്ടിക്കാട്ടി.
ചെയര്മാന് സി.വി.ബാലഗോപാല്‍ അധ്യക്ഷത വഹിച്ചു. എ.ടി.മഹേഷ്, പ്രദീപ് ചോമ്പാല, കെ.കുഞ്ഞിരാമന്, പി.സുരേഷ്, പി.കെ.കുഞ്ഞിരാമന്, പി. പ്രകാശ് കുമാര്‍, അബു തിക്കോടി, പി.ബാബുരാജ്, ശ്രീധരന് മൂരാട്, രാമചന്ദ്രന് പൂക്കാട് എന്നിവര്‍ സംസാരിച്ചു