വടകര: എഴുത്തുകാരനും സഹകാരിയുമായിരുന്ന ബി.കെ.തിരുവോത്തിന്റെ സ്മരണാര്‍ഥം ഏര്‍പെടുത്തിയ പ്രഥമ നോവല്‍ പുരസ്കാരത്തിന് വിനോയ് തോമസിന്റെ ആകാശ ഗംഗ
എന്ന നോവല്‍ അര്‍ഹമായി. യു.കെ.കുമാരന് ചെയര്‍മാനും വീരാന്‍ കുട്ടി, എം.രഘുനാഥ് എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് നോവല്‍ തെരത്തെടുത്തത്. പതിനായിരത്തിയൊന്ന് രൂപയും പ്രശസ്തി പത്രവും അടങ്ങിയതാണ് പുരസ്കാരം. പ്രണയവും പരിസ്ഥിതിയും മനുഷ്യ പ്രകൃതി ബന്ധവും ഇഴചേര്‍ന്ന നോവല്‍ ഭാഷയിലും ആഖ്യാനത്തിലും പുതുകാലത്തിനൊപ്പം നില്ക്കുന്നതായി ജൂറി വിലയിരുത്തി. ഓഗസ്ത് 13 ന് വ്യാഴാഴ്ച വൈകുന്നേരം മൂന്നിന് ഓര്‍ക്കാട്ടേരി കമ്മ്യൂണിറ്റി ഹാളില്‍ നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ നിയമസഭ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പുരസ്കാര സമര്‍പ്പണം നടത്തുമെന്ന് അനുസ്മരണ സമിതി ചെയര്മാന് കോട്ടയില്‍ രാധാകൃഷ്ണന്, പറമ്പത്ത് പ്രഭാകരന്, പാറക്കല്‍ രവീന്ദ്രന് എന്നിവര്‍ അറിയിച്ചു.















