Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

പന്നികള്‍ എത്തുന്നത് കൂട്ടത്തോടെ; കൃഷി നാശം വ്യാപകം

March 18, 2025
in പ്രാദേശികം
A A
പന്നികള്‍ എത്തുന്നത് കൂട്ടത്തോടെ; കൃഷി നാശം വ്യാപകം
Share on FacebookShare on Twitter

ആയഞ്ചേരി: മംഗലാട് മേഖലയില്‍ പന്നികള്‍ കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നത് വ്യാപകം. പകല്‍ പോലും കൂട്ടമായി സഞ്ചരിക്കുന്ന പന്നികള്‍ പ്രദേശത്തെ കാര്‍ഷിക വിളകള്‍ ഒന്നടക്കം നശിപ്പിക്കുന്നത് പതിവായി.
കഴിഞ്ഞ ദിവസം വെബ്രോളി കുഞ്ഞമ്മതിന്റെ മുപ്പതോളം വാഴകളാണ് നശിപ്പിച്ചത്. പള്ളിക്കുനി ഇബ്രാഹിമിന്റെയും പനയുള്ളതില്‍ അമ്മത് ഹാജിയുടെയും ഉള്‍പ്പെടെ ഒട്ടേറെ കര്‍ഷകരുടെ വാഴകളും തെങ്ങിന്‍ തൈകളും ചേമ്പുകളും മറ്റും നശിപ്പിച്ചു. ഈ അവസ്ഥയില്‍ കര്‍ഷകര്‍ കൃഷി ഇറക്കാന്‍ മടിക്കുകയാണ്. തോക്കിന് ലൈസന്‍സ് ഉള്ളവര്‍ക്ക് ക്ഷാമമായതിനാല്‍ പന്നികളെ കൊന്നൊടുക്കാന്‍ പ്രയാസപ്പെടുന്നുണ്ട്. മാത്രവുമല്ല ഇത്തരക്കാര്‍ക്ക് വലിയ തുക കൊടുക്കേണ്ടത് ബാധ്യതയാവുകയാണ്.
വിളകള്‍ നശിപ്പിച്ച സ്ഥലം ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് മംഗലാട് 13-ാം വാര്‍ഡ് മെമ്പര്‍ എ.സുരേന്ദ്രന്‍ സന്ദര്‍ശിച്ചു. കര്‍ഷകരെല്ലാം ഇന്‍ഷൂറന്‍സ് എടുത്ത് സംരക്ഷിതരാവണമെന്ന് മെമ്പര്‍ പറഞ്ഞു. വെബ്രോളി കുഞ്ഞമ്മത്, പുലയന്‍ കുനി പോക്കര്‍, വെബ്രോളി ബഷീര്‍, വെബ്രോളി അബ്ദുള്ള തുടങ്ങിയവര്‍ സംബന്ധിച്ചു.

RECOMMENDED NEWS

തിരുവള്ളൂര്‍ കഴുന്തമ്മല്‍ ഇബ്രാഹിം ഹാജി അന്തരിച്ചു

തിരുവള്ളൂര്‍ കഴുന്തമ്മല്‍ ഇബ്രാഹിം ഹാജി അന്തരിച്ചു

3 weeks ago
കുണ്ടുതോട് വെട്ടിക്കുഴി സെബാസ്റ്റ്യന്‍ അന്തരിച്ചു

കുണ്ടുതോട് വെട്ടിക്കുഴി സെബാസ്റ്റ്യന്‍ അന്തരിച്ചു

5 months ago
കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം പ്രാര്‍ഥന സദസും ഇഫ്ത്താര്‍ സംഗമവും

കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം പ്രാര്‍ഥന സദസും ഇഫ്ത്താര്‍ സംഗമവും

3 months ago
സൈബറിടത്തിലെ താരം; ഇത്തവണയും ചേട്ടന്‍ എത്തി

സൈബറിടത്തിലെ താരം; ഇത്തവണയും ചേട്ടന്‍ എത്തി

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal