വില്ല്യാപ്പള്ളി: ഗ്രാമപഞ്ചായത്തിലെ 4, 5,6, 8 എന്നീ വാർഡുകളിലെ കർഷകരുടെ കൂട്ടായ്മയായ ‘സമൃദ്ധി വില്ല്യാപ്പള്ളി’ രൂപീകരിച്ചു. പഞ്ചായത്ത് മെമ്പർ ഷറഫുദ്ദീന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ 11 അംഗങ്ങളുള്ള എക്സിക്യൂട്ടീവ് കമ്മിറ്റി നിലവിൽ വന്നു. ഭാരവാഹികളായി രമേശൻ (പ്രസിഡന്റ് ), ജഗദീഷ് കെ. എം (സെക്രട്ടറി ), വാസു കെ. പി
(ട്രഷറർ ) വിനോദൻ സി. കെ.(ജോയിന്റ് സെക്രട്ടറി ), പ്രകാശൻ സി. എം (വൈസ് പ്രസിഡന്റ്) എന്നിവരെ തെരഞ്ഞെടുത്തു. ചെറു ധന്യങ്ങളുടെയും ജൈവ പച്ചക്കറിയുടെയും കൃഷിയും സംഭരണവും വിതരണവും പ്രോത്സാഹിപ്പിക്കുവാൻ കമ്മിറ്റി തീരുമാനിച്ചു.