
വാണിമേല്‍: നിര്‍മാണത്തിലിരിക്കുന്ന വീട് കനത്ത മഴയെ തുടര്‍ന്ന് തകര്‍ന്നു വീണു.
ആളപായമില്ല. മാമ്പിലാക്കൂല്‍ തയ്യുള്ളതില്‍ മന്‍സൂര്‍ പണി കഴിപ്പിക്കുന്ന വീടാണ് തകര്‍ന്നു വീണത്. കോണ്‍ക്രീറ്റിന് താങ്ങായി നല്കിയ സംവിധാനങ്ങള്‍ കനത്ത മഴയില്‍
ദുര്‍ബലമായതിനെ തുടര്‍ന്നാണ് വാര്‍പ്പ് തകര്‍ന്നു വീണതെന്നാണ് പറയുന്നത്. അപകടസമയത്ത് തൊഴിലാളികളാരുമില്ലാതിരുന്നതിനാല് വലിയ ദുരന്തം
ഒഴിവായി. വിവരമറിഞ്ഞ് നാട്ടുകാരും ജനപ്രതിനിധികളും സ്ഥലത്തെത്തി.
















