
കോട്ടപ്പള്ളി: വീട്ടിലേക്ക് പറന്നെത്തുന്ന അതിഥി ഏറെ പേരെ ആകര്‍ഷിക്കുന്നു. എങ്ങു നിന്നോ എത്തുന്ന മയില്‍ വീട്ടുകാരുടെ ഇഷ്ടക്കാരനായിരിക്കുകയാണ്. കോട്ടപ്പള്ളിയിലെ
ചന്ദ്രകാന്തം ടി ഹരിദാസിന്റെ വീട്ടിലാണ് പുതിയ അതിഥിയുടെ വരവ്. ഇടക്കിടെ ഇവിടത്തെ സന്ദര്‍ശകനാണ് ചന്തമേറെയുള്ള മയില്‍. നേരത്തെ വീട്ടുകാരെ കണ്ടാല്‍ പറന്നു പോകുമായിരുന്നെങ്കില്‍ അടുത്ത കാലത്തായി സ്വന്തക്കാരനെ പോലെയാണ് പെരുമാറുന്നത്. പെട്ടെന്ന് സ്ഥലം വിടാന്‍ മടി. വീട്ടുപറമ്പില്‍ നിന്ന് മുറ്റത്തിറങ്ങി തീറ്റ കഴിക്കാനും തയ്യാറായിത്തുടങ്ങി. ഫോട്ടോ എടുക്കുന്നത് കണ്ടാലും പിന്തിരിയുന്നില്ല. കുട്ടികള്‍ ഉള്‍പ്പെടെ ഏറെ പേരാണ് ഈ അതിഥിയുടെ വരവറിഞ്ഞ് എത്തുന്നത്. കുറേ നേരെ പറമ്പിലും മറ്റുമായി ചുറ്റിത്തിരിഞ്ഞ ശേഷം പറന്നുപോകുന്നു.
-പി.കെ.രാധാകൃഷ്ണന്‍
















