കുറ്റ്യാടി: ബൈക്ക് കൈവരിയില്‍ ഇടിച്ച് യുവാവിന് പരിക്ക്. പേരാമ്പ്ര മൈജി ഇലക്ട്രോണിക്സ് ജീവനക്കാരന് ചെറിയ കുമ്പളം അമ്പായക്കുന്നുമ്മല്‍
കെ.എസ്.അര്‍ജുനാണ് സാരമായ പരിക്കേറ്റത്. വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെ അര്ജുന് ഓടിച്ച ബൈക്ക് നരിക്കൂട്ടുംചാല്‍ വടയം നോര്‍ത്ത് എല്‍പി സ്കൂളിന് സമീപം സ്ഥാപിച്ച കൈവരിയില്‍ ഇടിച്ച് കയറുകയായിരുന്നു. അപകടത്തില്‍ ബൈക്ക് നിശ്ശേഷം തകര്‍ന്നു. കൈക്കും കാലിനും ഗുരുതരമായി പരിക്കേറ്റ അര്‍ജുനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി. അതേ സമയം സ്കൂള്‍ പരിസരത്തെ അനാവശ്യ ഓവുചാല്‍ നിര്‍മാണവും കൈവരി നിര്‍മാണവും അപകടങ്ങള്‍ വര്‍ധിക്കുന്നതിന് ഇടയാക്കുന്നതായ പരാതി ശക്തമായിട്ടുണ്ട്.















