കൊയിലാണ്ടി: ചരിത്ര പ്രാധാന്യമുള്ള കാപ്പാട് ബ്ലൂ ഫ്‌ളാഗ് ബീച്ചിലെ അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് പരിഹരിക്കുമെന്ന് ടൂറിസം-സാംസ്‌കാരിക മന്ത്രി പി.സി.വിഷ്ണുനാഥ്.
ബീച്ചില്‍ സന്ദര്‍ശനം നടത്തുകയായിരുന്നു മന്ത്രി. സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ അഡ്വ. പ്രവീണ്‍ കുമാര്‍ എംഎല്‍എ സമര്‍പ്പിച്ച പ്ലാന്‍ വിശദമായി പരിശോധിച്ച് തുടര്‍നടപടി സ്വീകരിക്കും. നടന്നുകൊണ്ടിരിക്കുന്ന പ്രവൃത്തികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കാനും അനുമതി ലഭിച്ച പ്രവൃത്തി ഉടന്‍ ആരംഭിക്കാനും നടപടിയുണ്ടാകും. ഏഴുമണിക്ക് ശേഷമുള്ള പ്രവേശനവുമായി ബന്ധപ്പെട്ട സാങ്കേതിക തടസ്സങ്ങള്‍ പരിശോധിക്കും. അധികമായി നടപ്പാക്കേണ്ട വികസന പ്രവൃത്തികള്‍ കൂടിയാലോചനയിലൂടെ തീരുമാനിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കോഴിക്കോട് കാമ്പുറം, വരക്കല്‍ ബീച്ചുകളും കൊയിലാണ്ടി താലൂക്കിലെ അകലാപ്പുഴ വിനോദസഞ്ചാര കേന്ദ്രവും മന്ത്രി സന്ദര്‍ശിച്ചു.















