വടകര: സാമൂഹിക സുരക്ഷാ പെന്ഷന് പ്രാഥമിക സഹകരണ സംഘങ്ങളിലൂടെ കുറ്റമറ്റരീതിയില്‍ ഗുണഭോക്താവിന്റെ വീട്ടില്‍ എത്തിക്കുന്ന പദ്ധതി നിര്‍ത്തലാക്കിയതില്‍
പ്രതിഷേധം. സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് സെന്റര്‍ (കെസിഇസി) വടകര താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വടകരയില്‍ പ്രതിഷേധ പ്രകടനവും ധര്‍ണയും നടത്തി. ഗാന്ധി പ്രതിമക്കു മുമ്പില്‍ നടന്ന ധര്‍ണ സമരം കെസിഇസി സംസ്ഥാന വൈസ്. പ്രസിഡന്റ് ഒ.മഹേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. സര്‍ക്കാര്‍ ഉത്തരവിന്റെ കോപ്പി കെസിഇസി ജില്ലാ പ്രസിഡണ്ട് മലയില്‍ ബാലകൃഷ്ണന് കത്തിച്ചു. താലൂക്ക് പ്രസിഡന്റ് പി.പി.പ്രസീത് കുമാര്‍ അധ്യക്ഷത വഹിച്ചു. എന്‍.കെ.അജിത് കുമാര്‍, നിജേഷ്.ഡി, എം.കെ.ബാബുരാജ്, ബി.കെ.ഗിരിഷ്, കെ.പ്രകാശന്, വി.സി.ജിഷ, സലിന.പി എന്നിവര്‍ സംസാരിച്ചു. എടോടിയില് നിന്ന് ആരംഭിച്ച പ്രകടനത്തിന് കെ.ടി.കെ.അജിത്, രമേഷ് മേമുണ്ട, സുധീഷ്.എം.ടി.കെ, സുബിഷ്.കെ.യം, അജേഷ് ചേമ്പാല, കാഞ്ചിത്ത്.പി.പി, സുനിജ.പി.കെ തുടങ്ങിയര്‍ നേതൃത്വം നല്കി.















