വടകര: ഓയിസ്‌ക വടകര ചാപ്റ്ററിന്റെയും പുത്തൂര്‍ ഹൈസ്‌കൂള്‍ സോഷ്യല്‍ സയന്‍സ് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഹിരോഷിമ ദിനം ആചരിച്ചു. പ്രമുഖ
എഴുത്തുകാരനും പരിസ്ഥിതി പ്രവര്‍ത്തകനുമായ അഡ്വ. വിനോദ് പയ്യട പരിപാടി ഉദ്ഘാടനം ചെയ്തു. രണ്ടാം ലോകമഹായുദ്ധകാലത്ത് ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക അണുബോംബ് വര്‍ഷിച്ചുണ്ടാക്കിയ നാശനഷ്ടങ്ങള്‍ മാനവരാശിക്ക് എന്നും ഭീഷണി ആണെന്നും അത് മറന്നുകൊണ്ടാണ് ഇന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ യുദ്ധം നടന്നുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിദ്യാര്‍ഥികളും യുവാക്കളും യുദ്ധത്തിനെതിരായ സന്ദേശങ്ങള്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഓയിസ്‌ക പ്രസിഡന്റ് കെ.പി.രാജീവന്‍ അധ്യക്ഷത വഹിച്ചു. കെ.പി.ചന്ദ്രശേഖരന്‍, പുറന്തോടത്ത് സുകുമാരന്‍, സ്റ്റാഫ് സെക്രട്ടറി ജയശ്രീ, സോഷ്യല്‍ സയന്‍സ് ക്ലബ്ബ് കണ്‍വീനര്‍ ബീന എന്നിവര്‍ സംസാരിച്ചു. ഹെഡ്മാസ്റ്റര്‍ മുസ്തഫ എം.സ്വാഗതവും ഓയിസ്‌ക സെക്രട്ടറി രാജന്‍ കായക്ക നന്ദിയും പറഞ്ഞു.















