കൊയിലാണ്ടി: നഗരസഭ ആരോഗ്യവിഭാഗവും ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡും ചേര്‍ന്ന് നടത്തിയ സംയുക്ത പരിശോധനയില്‍ നഗരത്തിലെ കച്ചവട സ്ഥാപനങ്ങളില്‍ നിന്നും
ഹോള്‍സെയില്‍ സ്ഥാപനങ്ങളില്‍ നിന്നും നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു. 121 കി.ഗ്രാം പ്ലാസ്റ്റിക് കാരിബാഗും 4.5 കി.ഗ്രാം പ്ലാസ്റ്റിക് പ്ലേറ്റുമാണ് പിടിച്ചെടുത്തത്. മതിയായ മാലിന്യ സംസ്‌കരണ സംവിധാനം ഇല്ലാതെ, വ്യത്തിഹീന സാഹചര്യത്തില്‍ അന്യസംസ്ഥാന തൊഴിലാളികളെ താമസിപ്പിച്ച ക്വാര്‍ട്ടേഴ്‌സ്, വീട് എന്നിവയുടെ ഉടമക്ക് നോട്ടീസ് നല്‍കി. പരിശോധനക്ക് ജില്ലാ സ്‌ക്വാഡ് ലീഡര്‍ ജയപ്രകാശ്.കെ, ഷൈമ, അമേയ, നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ജമീഷ് മുഹമ്മദ്, ലിജോയ്, ഷീബ എന്നിവര്‍ നേതൃത്വം നല്‍കി. പരിശോധന തുടരുമെന്നും ആദ്യ ഘട്ടത്തില്‍ പിഴ ചുമത്തുകയും ആവര്‍ത്തിച്ചാല്‍ ലൈസന്‍സ് റദ്ദാക്കുമെന്നും നഗരസഭ സെക്രട്ടറി അറിയിച്ചു.















