വടകര: രാഷ്ട്രീയ കലാ സാംസ്കാരിക സാമൂഹിക രംഗത്തെ സജീവ സാന്നിധ്യവും ദീര്‍ഘകാലം സിപിഎം നടക്കുതാഴ ലോക്കല്‍ സെക്രട്ടറിയും നഗരസഭ വൈസ്
ചെയര്‍മാനുമായിരുന്ന കെ.പി.ബാലന് മാസ്റ്ററുടെ രണ്ടാം ചരമ വാര്‍ഷിക ദിനാചരണം സംഘടിപ്പിച്ചു. രാവിലെ നടന്ന അനുസ്മരണ യോഗം സിപിഎം ഏരിയ സെക്രട്ടറി ടി.പി.ഗോപാലന് ഉദ്ഘാടനം ചെയ്തു. ഇ.അരവിന്ദാക്ഷന് അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം കെ.പി.ബിന്ദു, ടി.എം.ഷൈജു എന്നിവര്‍ സംസാരിച്ചു. ലോക്കല്‍ സെക്രട്ടറി ജയപ്രകാശ് സ്വാഗതം പറഞ്ഞു. വൈകിട്ട് നടന്ന അനുസ്മരണ പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.എ.മുഹമ്മദ് റിയാസ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍ പേഴ്സണ്‍ പി.കെ.ശശി അധ്യക്ഷനായി. ജില്ലാ കമ്മറ്റി അംഗം പി.കെ.ദിവാകരന്, എം.ദിനേശന് എന്നിവര്‍ സംസാരിച്ചു.















