കൊയിലാണ്ടി: മെറ്റലുമായി പോവുകയായിരുന്ന ഗുഡ്സ് ട്രെയിന്‍ എഞ്ചിന് തകരാറിനെ തുടര്‍ന്ന് കൊയിലാണ്ടിക്കും എലത്തൂരിനും ഇടയില്‍ നിന്നത് ട്രെയിന്‍ ഗതാഗതത്തെ
ബാധിച്ചു. കോയമ്പത്തൂര്‍ എക്സ്പ്രസ് മണിക്കൂറുകളോളം കൊയിലാണ്ടിയില്‍ നിര്‍ത്തിയിട്ടു. ഉച്ചയ്ക്ക് 1.10 ഓടെയാണ് സംഭവം. കോയമ്പത്തൂര്‍ എക്സ്പ്രസിന് മുന്നിലായി കോഴിക്കോട് ഭാഗത്തേക്ക് കടന്നു പോയ ഗുഡ്സ് ട്രെയിന്‍ എഞ്ചിന് തകരാറിലായതിനെ തുടര്‍ന്ന് നിന്ന് പോവുകയായിരുന്നു. കോയമ്പത്തൂര്‍ എക്സ്പ്രസിന് പുറമെ കോയമ്പത്തൂര്‍ ഇന്റര്‍സിറ്റി സൂപ്പര്‍ ഫാസ്റ്റ് പന്തലായനി ഭാഗത്ത് മണിക്കൂറുകളോളം നിര്‍ത്തിയിട്ടു. ട്രെയിനുകള്‍ വൈകി ഓടിയതോടെ യാത്രക്കാര്‍ വലഞ്ഞു. ആശുപത്രിയിലും മറ്റും അത്യാവശ്യ കാര്യങ്ങള്‍ക്ക് കോഴിക്കോട് പോകേണ്ടിയിരുന്ന നിരവധി യാത്രക്കാരാണ് കഷ്ടത്തിലായത്. ഇവര്‍ കൊയിലാണ്ടിയില്‍ നിന്ന് ബസ് മാര്‍ഗം കോഴിക്കോടേക്ക് പോയി. കോഴിക്കോട് നിന്നു പുതിയ എഞ്ചിനെത്തിച്ച് ഗുഡ്സ് ട്രെയിന്‍ കടന്നു പോയ ശേഷം 3.25 ഓടെയാണ് കോയമ്പത്തൂര്‍ എക്സ്പ്രസ് കൊയിലാണ്ടിയില്‍ നിന്നെടുത്തത്. ഏതാനും മിനുട്ടകള്‍ക്ക് ശേഷം ഇന്റര്‍സിറ്റിയും കൊയിലാണ്ടിയില്‍ നിന്ന് പുറപ്പെട്ടു.















