
വടകര: പേരാമ്പ്ര, കൊയിലാണ്ടി, കൊളാവിപ്പാലം ഭാഗങ്ങളിലേക്കുള്ള ബസ് സര്‍വീസ് ലിങ്ക് റോഡിലേക്ക് മാറ്റിയതിലും ദേശീയ പാത പ്രവൃത്തി ഇഴഞ്ഞ് നീങ്ങുന്നതിലും വ്യാപാരി
പ്രതിഷേധം ശക്തം. സംയുക്ത വ്യാപാരി കൂട്ടായ്മയുടെ നേതൃത്വത്തില്‍ വ്യാപാരികള്‍ വടകര ആര്‍ഡിഒ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.
ആറു വര്‍ഷമായി ലിങ്ക് റോഡില്‍ നിന്നു സര്‍വീസ് നടത്തിയിരുന്ന ബസുകളെ രണ്ട് മാസം മുമ്പ് പഴയ സ്റ്റാന്റിലേക്ക് മാറ്റിയിരുന്നു. ഇതുമൂലം വടകരയുടെ കച്ചവട മേഖലയ്ക്ക് ഉണര്‍വ് വരികയും ഒരു പരിധിവരെ ഗതാഗതക്കുരുക്ക് അഴിയുകയും ചെയ്തുവെന്നാണ് വ്യാപാരി സംഘടനകളുടെ അഭിപ്രായം.
ദേശീയപാത പ്രവൃത്തിയോടനുബന്ധിച്ച് കഴിഞ്ഞ ദിവസം കളക്ടര്‍ വിളിച്ചുചേര്‍ത്ത
യോഗത്തിലാണ് ഗതാഗതകുരുക്കിനു പരിഹാരം കാണുന്നതിന്റെ ഭാഗമായി ലിങ്ക് റോഡിലെ ബസ് പാര്‍ക്കിംഗ് പുനഃസ്ഥാപിക്കാന്‍ തീരുമാനമെടുത്തത്. ഇതാണ് വ്യാപാരികളുടെ പ്രതിഷേധത്തിന് ഇടയാക്കിയത്. ഇത് കോട്ടപ്പറമ്പ് മേഖലയെ ഇല്ലാതാക്കുമെന്നും നിലവിലെ ഗതാഗതക്കുരുക്ക് രൂക്ഷമാക്കുമെന്നും സംയുക്ത വ്യാപാര മേഖലയിലെ പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. ഈ തീരുമാനത്തില്‍ നിന്ന് അധികൃതര്‍ പിന്മാറണമെന്നും വടകരയിലെ ജനങ്ങളുടെ ദുരിതം അകറ്റാന്‍ ദേശീയപാതയുടെ ജോലി യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കണമെന്നും വ്യാപാരി നേതാക്കള്‍ ആവശ്യപ്പെട്ടു.
മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പരിസരത്ത് നിന്ന് ആരംഭിച്ച മാര്‍ച്ച് ആര്‍ഡിഒ ഓഫീസിന്
മുന്നില്‍ പോലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗം മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എം. അബ്ദുല്‍ സലാം ഉദ്ഘാടനം ചെയ്തു. രാജന്‍ കരിപ്പള്ളി അധ്യക്ഷതവഹിച്ചു. സി.കെ വിജയന്‍, കെ. എന്‍ വിനോദ്, വരപ്രത്ത് രാമചന്ദ്രന്‍, എന്‍ ഗോപി, ബൈജു . ആഷിക് കുന്നത്ത് എന്നിവര്‍ സംസാരിച്ചു. അമല്‍ അശോക് സ്വാഗതം പറഞ്ഞു.
പ്രതിഷേധ മാര്‍ച്ചിന് എം.പി മജീഷ് കുമാര്‍, രതീശന്‍ പി.കെ, രഞ്ജിത്ത് കല്ലാട്ട്, മുഹമ്മദലി വി.കെ, സാജിദ് എ.ടി.കെ, ഷെസിര്‍ സി.എച്ച്, ശശി പ്രിയങ്ക, ഒ.കെ സുരേന്ദ്രന്‍, സുധീര്‍കുമാര്‍, അജിത്ത് കെ.കെ, സഫയര്‍ പി എന്നിവര്‍ നേതൃത്വം നല്‍കി.
















