
നാദാപുരം: പത്തു വര്‍ഷം കൊണ്ട് ഇടത് സര്‍ക്കാറിന് ചെയ്യാന്‍ സാധിക്കാത്തത് യുഡിഎഫ് സര്‍ക്കാര്‍ രണ്ടു മാസം കൊണ്ട് ചെയ്തതായി കെപിസിസി ജനറല്‍ സെക്രട്ടറി പി എം നിയാസ്
പറഞ്ഞു. പാറക്കടവില്‍ ചെക്യാട് മണ്ഡലം കോണ്‍ഗ്രസ് പ്രവര്‍ത്തക കണ്വെന്ഷന് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു നിയാസ് .
വിദ്ദ്യാഭ്യാസ മേഖലയില്‍ കുട്ടികള്‍ക്ക് തുടര്‍ പഠനത്തിന്ന് ആവശ്യമായ അധിക ബാച്ച് അനുവദിച്ചതും ലഹരി മാഫിയകളെ തുരത്താന്‍ തൂഫാന് ആരംഭിച്ചതും ആരോഗ്യ രംഗത്ത് ഡോക്ടര്‍മാരുടെ സേവനം രാത്രി വരെ ഉറപ്പാക്കിയതും സ്ത്രീകള്‍ക്ക് ബസില്‍ പ്രിയദര്‍ശിനി എന്ന പേരില്‍ സൗജന്യ യാത്ര ഉറപ്പ് വരുത്തിയതും ഗവണ്മെന്റിന്റെ നേട്ടമാണെന്ന് പി.എം. നിയാസ് പറഞ്ഞു.
ചെക്യാട് മണ്ഡലം പ്രസിഡന്റ് കെ.കെ അബൂബക്കര്‍ ഹാജി അധ്യക്ഷത വഹിച്ചു. നാദാപുരം
ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് മോഹനന് പാറക്കടവ്, കെ സുമിത, മഹമൂദ് പുളോളതില്, എന്‍ കെ കുഞ്ഞികേളു, രാജീവ് പുതുശ്ശേരി, അബൂബക്കര്‍ ഹാജി പൊന്നങ്കോട്ട്, ടി പി ബാലന്, കെ ചന്ദ്രിക, വസന്ത കരിന്ദ്രയില്, മഹമൂദ് പാട്ടൊന്റവിട, വള്ളില്‍ അബ്ദുള്ള, കെ പി കുമാരന്, ഫായിസ് ചെക്യാട്, കെ ദ്വര, സഫിയ ചിറകോത്ത്, സി പി അഖില്‍ എന്നിവര്‍ സംസാരിച്ചു.
അന്‍സാര്‍ കൊല്ലാടന്‍ സ്വാഗതവും രാജന് പുളിമ്പിലാവില് നന്ദിയും പറഞ്ഞു. വിവിധ പാര്‍ട്ടികളില്‍ നിന്ന് രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നവരെ നിയാസ് സ്വീകരിച്ചു.
















