
വടകര: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം വെട്ടിക്കുറച്ചതിനെതിരെ മണിയൂര്‍ ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. ജില്ലാ
പഞ്ചായത്ത്
മണിയൂര്‍ ഡിവിഷന് മെമ്പറും സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ കെ.കെ. ദിനേശന് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. സി. വിനോദന്‍ അധ്യക്ഷനായി. തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ അഷറഫ്, ടി.എന്‍ മനോജ്, കോണിച്ചേരി പ്രമോദ്, ഇ. കെ. അബ്ദുള്‍ മജീദ്, പാറോല്‍ ശങ്കരന്, കെ വി സത്യന്, വി.പി ബാലന് എന്നിവര്‍ പ്രസംഗിച്ചു. ബി സുരേഷ് ബാബു സ്വാഗതം പറഞ്ഞു.
















