
വടകര: പ്രമുഖ സിപിഐ നേതാവും പി.ആര്‍.നമ്പ്യാര്‍ ലൈസിയം സ്ഥാപക പ്രസിഡന്റും പ്രമുഖ അ ഭിഭാഷകനുമായിരുന്ന ടി.കുഞ്ഞിരാമക്കുറുപ്പിന്റെ 15ാം ചരമവാര്‍ഷിക

ദിനാചരണം വടകര അടക്കാ ത്തെരുവിലെ പി ആര്‍ നമ്പ്യാര്‍ ലൈസിയം ഹാളില്‍ നടന്നു. അഡ്വ.പി വസന്തം പരിപാടി ഉദ്ഘാടനം ചെയ്തു. ജനങ്ങളുടെ കൂടെ നിന്ന് മാതൃകാപരമായി പ്രവര്‍ത്തിച്ച മനുഷ്യസ്‌നേഹിയായ കമ്യൂണിസ്റ്റിയിരുന്നു അഡ്വ. ടി കുഞ്ഞിരാമക്കുറുപ്പെന്ന് വസന്തം അനുസ്മരിച്ചു. ലൈസിയം പ്രസിഡന്റ് ടി.കെ വിജയരാഘവന്‍ അധ്യക്ഷത വഹിച്ചു. ‘സാംസ്‌കാരിക ദേശീയത ഉയര്‍ത്തുന്ന വെല്ലുവിളികള്‍’ എന്ന വിഷയത്തില്‍ ചരിത്രകാരന്‍ പി
ഹരീന്ദ്രനാഥ് സ്മാരക പ്രഭാഷണം നടത്തി. ടി.കുഞ്ഞിരാമക്കുറുപ്പ് സ്മാരക എന്‍ഡോവ്‌മെന്റ് ചെമ്മരത്തൂരിലെ ഗോവിന്ദ പതിയാര്‍ ഗ്രന്ഥാലയത്തിന് സോമന്‍ മുതുവന സമര്‍പ്പിച്ചു. 10,000 രൂപ വിലവരുന്ന പുസ്തകങ്ങള്‍ ഗ്രന്ഥാലയം സെക്രട്ടറി ശ്രീധരന്‍ സാകേതം ഏറ്റുവാങ്ങി. അഞ്ച് വിദ്യാലയങ്ങളിലെ എല്‍എസ്എസ് വിജയികള്‍ക്കുള്ള ഉപഹാരങ്ങള്‍ അഡ്വ. ഇ. നാരായണന്‍ നായര്‍, ടി. കെ വിജയരാഘവന്‍, അഡ്വ. ടി. കുഞ്ഞിരാമക്കുറുപ്പിന്റെ പത്‌നി ലക്ഷ്മിക്കുട്ടി അമ്മ എന്നിവര്‍ വിതരണം ചെയ്തു. കെ രജിത്ത് കുമാര്‍ സ്വാഗതവും പി അനീഷ് നന്ദിയും പറഞ്ഞു.
















