വടകര: തുച്ഛമായ വേതനത്തില്‍ ജോലി ചെയ്യുന്ന മലബാറിലെ സ്വകാര്യ ക്ഷേത്ര ജീവനക്കാര്‍ക്ക് സേവനവേതന വ്യവസ്ഥകള്‍ നടപ്പാക്കണമെന്ന് മലബാര്‍ ദേവസ്വം
എംപ്ലോയീസ് യൂണിയന്‍ (സിഐടിയു) ഒഞ്ചിയം ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്രങ്ങളെയും ജീവനക്കരെയും സംരക്ഷിക്കാന്‍ ഏകീകൃത ദേവസ്വം നിയമനിര്‍മാണ ഭേദഗതി ബില്‍ നടപ്പാക്കണമെന്ന് സമ്മേളനം അഭ്യര്‍ഥിച്ചു. വെള്ളികുളങ്ങര എല്‍പി സ്‌കൂളില്‍ നടന്ന സമ്മേളനം സിഐടിയു ഒഞ്ചിയം ഏരിയാ സെക്രട്ടറി സി.പി.സോമന്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ ഏരിയാ പ്രസിഡന്റ് ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ശശികുമാര്‍ പേരാമ്പ്ര, ജില്ലാ ആക്ടിംഗ് സെക്രട്ടറി പ്രദീപന്‍.എം, ജില്ലാ വൈസ് പ്രസിഡന്റ് കെ.ഹരിദാസന്‍, ജില്ലാ കമ്മിറ്റി മെമ്പര്‍ സജീവന്‍.കെ.ഇ തുടങ്ങിയവര്‍ പങ്കെടുത്തു. മുതിര്‍ന്ന പ്രവര്‍ത്തകന്‍ നാരായണന്‍ നമ്പൂതിരി പതാക ഉയര്‍ത്തി. സെക്രട്ടറി സന്തോഷ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ക്ഷേത്ര ജീവനക്കാരുടെ കുട്ടികളില്‍ എസ്എസ്എല്‍സി, യുഎസ്എസ്, എല്‍എസ്എസ് തുടങ്ങിയവയില്‍ വിജയിച്ചവരെ അനുമോദിച്ചു. വിപിന്‍ കുമാര്‍ രക്തസാക്ഷി പ്രമേയവും ഗോപിക അനുശോചന പ്രമേയവും അവതരിപ്പിച്ചു. സന്തോഷ് പ്രസിഡന്റും ശ്രീധരന്‍ സെക്രട്ടറിയും പ്രേംനാഥ് നമ്പൂതിരി ട്രഷററുമായി 15 അംഗ ഏരിയ കമ്മിറ്റിക്ക് രൂപം നല്‍കി.















