
വടകര: ദേശീയപാതയിലെ സര്‍വീസ് റോഡുകള്‍ പുഴയായി മാറിയതോടെ വാഹന യാത്രക്കാരും സമീപത്തെ വ്യാപാരികളും കഷ്ടത്തിലായി. അടക്കാത്തെരു ഭാഗത്ത് പൂത്തോളി
ട്രേഡേര്‍സ് മുതല്‍ കടത്തനാട് മാര്‍ബിള്‍ വരെയുളള റോഡ് കുത്തിയൊഴുകുന്ന പുഴ പോലെയായി. മഴ തുടര്‍ച്ചയായി പെയ്യുകയാണെങ്കില്‍ കടലായി മാറുമെന്നതാണ് അവസ്ഥ.
അശാസ്ത്രീയമായ ഡ്രെയിനേജ് നിര്‍മാണമാണ് വില്ലനായത്. പല കടകളും വെള്ളത്തില്‍ മുങ്ങുന്ന സ്ഥിതിയാണ്. വലിയ വാഹനങ്ങള്‍ പോകുമ്പോള്‍ വെള്ളം തെറിച്ചു കാല്‍നട
യാത്രക്കാരും ദുരിതത്തിലായി.
പുതിയ സ്റ്റാന്റ് പരിസരത്തും മഴ വെള്ളം ദുരിതം വിതച്ചു. വെള്ളം ഒഴുകിപ്പോകാനാവാതെ കെട്ടിനില്‍ക്കുന്നത് വ്യാപാര സ്ഥാപനങ്ങള്‍ക്ക് ഭീഷണിയായി. ഈ ഭാഗത്തും സര്‍വീസ് റോഡില്‍ വെള്ളം മുടങ്ങിയത് വാഹനങ്ങളെ കഷ്ടത്തിലാക്കി.
















