
ഒഞ്ചിയം: ഇന്നത്തെ ശക്തമായ മഴയില്‍ ഒഞ്ചിയം ഗ്രാമപഞ്ചായത്തില്‍ വ്യാപക നാശം.
രണ്ടാം വാര്‍ഡില്‍ കൊയിലോത്ത് മീത്തല്‍ ഹംസയുടെ വീടിന് മുകളിലേക്ക് മതില്‍ ഇടിഞ്ഞുവീണു നാശമുണ്ടായി. ബെഡ്‌റൂമും ടോയ്ലറ്റും പൂര്‍ണമായും തകര്‍ന്നു. നാലാം വാര്‍ഡില്‍ പച്ചിലച്ചേരി നസീറിന്റെ വീടിന്റെ പിറകില്‍ മണ്‍കൂനകള്‍ ഇടിഞ്ഞുവീണു
വീടിനു കേടുപാട് സംഭവിച്ചു.
പലയിടത്തും വീട്ടു മതിലുകള്‍ മറിഞ്ഞു വീണു. പഞ്ചായത്തില്‍ വ്യാപകമായി വീടുകളില്‍ വെള്ളം കയറി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷജിന കൊടക്കാട്ട്, വൈസ് പ്രസിഡന്റ് ജൗഹര്‍ വെള്ളികുളങ്ങര, വില്ലേജ് ഓഫീസര്‍ പ്രേംജിത്ത്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീജിത്ത് പി, പ്രജിഷ തുടങ്ങിയവര്‍ അപകടസ്ഥലം സന്ദര്‍ശിച്ചു. അടിയന്തര പരിഹാര നടപടിക്ക് നേതൃത്വം നല്‍കി.
















