
കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍. വിയ്യൂര്‍-ഇല്ലത്ത്താഴ
സ്വദേശി ചോയ്യക്കാട്ട് താഴ മോഹനനാണ് (64) മരിച്ചത്. പന്തലായനി ഹയര്‍സെക്കന്ററി സ്‌കൂളിനു സമീപത്താണ് സംഭവം. ഇദ്ദേഹത്തെ രാവിലെ മുതല്‍ കാണാനില്ലായിരുന്നു. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി മൃതദേഹം താലൂക്കാശുപത്രിയില്‍ എത്തിച്ച് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ: സുലോചന. മകള്‍: ആരതി. മരുമകന്‍: ബിനോയി. സഹോദരങ്ങള്‍: ശ്രീനിവാസന്‍ (പാലക്കുളം), രാജന്‍, വാസന്തി (വെങ്ങാലി), സോമസുന്ദരന്‍ (മുചുകുന്ന്).
















