വടകര: കേരളത്തിലെ മാവേലി സ്റ്റോറുകളെ ഘട്ടംഘട്ടമായി സൂപ്പര്‍ മാവേലികളായി
ഉയര്‍ത്തുമെന്നും ഉത്സവ വേളകളില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തുണ്ടായിരുന്ന ഫെയറുകള്‍ പുനഃരാരംഭിക്കുമെന്നും ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. അരൂര്‍ മാവേലി സ്റ്റോര്‍
സൂപ്പര്‍ മാവേലിയാക്കി ഉയര്‍ത്തിയതിന്റെ പ്രഖ്യാപനം നടത്തി പ്രസംഗിക്കുകയായിരുന്ന മന്ത്രി. പാറക്കല്‍ അബ്ദുല്ല എംഎല്‍എ അധ്യക്ഷത വഹിച്ചു. ആദ്യ വിലപ്ന പ്രവാസിവ്യവസായി നാസര്‍ നെല്ലോളിക്ക് നല്‍കി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീലത നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സബീറ കേളാത്ത്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ.സുബിന, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി.എം.രാജന്‍, ഷംസു മഠത്തില്‍, അലിമത്ത് നീലഞ്ചേരി കണ്ടി, സുനിത സുമാലയം, പി.എം.നാണു, എന്‍.കെ.ജെല്‍ഷി, എന്‍.കെ.ജിഷി, എം.കെ.ഭാസ്‌കരന്‍, രവി കൂടത്താണ്ടി, കോറോത്ത് ശ്രീധരന്‍, ടി.കെ.രാജന്‍, കളത്തില്‍ ബാബു, ടി.കെ.രാഘവന്‍, എം.എ.ഗഫൂര്‍ അരൂര്‍, ഡിഎസ്ഒ എം.എം.പ്രജുല എന്നിവര്‍ പ്രസംഗിച്ചു.















