കൊയിലാണ്ടി: ചേമഞ്ചേരി കാഞ്ഞിലശ്ശേരിയില്‍ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി
ആത്മഹത്യാശ്രമം. സാരമായി പൊള്ളലേറ്റ പടിക്കല്‍ കണ്ടി രവിയെ (65) കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വ്യാഴാഴ്ച രാത്രി ഒന്‍പതരയോടെയാണ് സംഭവം. മുന്‍ ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗം ഇ. അനില്‍കുമാറിന്റെ വീട്ടുമുറ്റത്ത് വെച്ചാണ് ഇദ്ദേഹം ദേഹത്ത് പെട്രോള്‍ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. തീ പടരുന്നത് പരിസരവാസികളുടെ ശ്രദ്ധയില്‍പ്പെടുകയും അടിയന്തര രക്ഷാപ്രവര്‍ത്തനം നടത്തുകയുമായിരുന്നു. വിവരമറിഞ്ഞ് കൊയിലാണ്ടിയില്‍ നിന്നു പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. ഫയര്‍ഫോഴ്‌സ് വിളിച്ച ആംബുലന്‍സിലാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചത്.
















