നാദാപുരം: വയോജനങ്ങള്‍ക്ക് ബസുകളില്‍ സീറ്റ് സംവരണവും തീവണ്ടി യാത്രക്കുള്ള ഇളവും പുനഃസ്ഥാപിക്കണമെന്ന് നാദാപുരം പഞ്ചായത്ത് പത്താം വാര്‍ഡ് സായൂജ്യം
വയോജനസഭ ആവശ്യപ്പെട്ടു. തൂണേരി ബ്ലോക്ക് രക്ഷാധികാരി എ.കെ.പീതാംബരന് ഉദ്ഘാടനം ചെയ്തു. കരിമ്പില്‍ ദിവാകരന് അധ്യക്ഷത വഹിച്ചു. സായൂജ്യം വയോജന സഭ ബ്ലോക്ക് പ്രസിഡന്റ് പികെ.ദാമു മുഖ്യപ്രഭാഷണം നടത്തി. സായൂജ്യം വയോജന സഭ പഞ്ചായത്ത് പ്രസിഡന്റ് എം.കേളപ്പന്, സെക്രട്ടറി പി.കുഞ്ഞിരാമന്, കെ.ബാലകൃഷണന്, ടി.രവീന്ദ്രന്, കെ.പി.മാമത് എന്നിവര്‍ സംസാരിച്ചു. കുളങ്ങരത്ത് ഗംഗാധരന് സ്വാഗതവും വി.കെ.വനജ നന്ദിയും പറഞ്ഞു. ഭാരവാഹികള്‍: പി.കെ.ചന്ദ്രന് (പ്രസിഡന്റ്), കുളങ്ങരത്ത് ഗംഗാധരന് (സെക്രട്ടറി), കെ.പി.മാമത് (ട്രഷറര്‍).















