വടകര: സിപിഎം പുതുപ്പണം നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി അംഗവും ജനതാ റോഡ് ബ്രാഞ്ച് സെക്രട്ടറിയുമായ കരിമ്പനപ്പാലം തേവൂന്റവിട ടി.ദിനേശന് (64) അന്തരിച്ചു. കരിമ്പനപ്പാലത്തെ ചുമട്ടു തൊഴിലാളിയാണ്. ചുമട്ട് തൊഴിലാളി യൂണിയന് സിഐടിയു
വടകര ഏരിയ കമ്മിറ്റി അംഗം, കര്‍ഷക സംഘം പുതപ്പണം മേഖല കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അച്ഛന്: പരേതനായ ഗോപാലന്. അമ്മ: പരേതയായ നാണി. സഹോദരിമാര്‍: ഷൈലജ (കണ്ണങ്കുഴി), ബീന (പേരോട്).















