വടകര: ഊരാളുങ്കല്‍ സൊസൈറ്റി പ്രസിഡന്റ് രമേശന്‍ പാലേരിയുടെ നിര്യാണത്തില്‍ യുണൈറ്റഡ് വടകര വോളി ടാസ്‌ക് ഫോഴ്‌സ്, വോളി കൂട്ടായ്മകള്‍, ഐപിഎം വോളി
അക്കാദമി എന്നിവ സംയുക്തമായി അനുശോചിച്ചു. വടകര വോളിയുടെ ഉന്നമനത്തിന് വേണ്ടി എന്നും നിലകൊണ്ട വ്യക്തിയായിരുന്നു രമേശന്‍ പാലേരി. അതിനു വേണ്ടി അദ്ദേഹം ചെയ്ത പ്രയത്‌നങ്ങളെയും വിഭാവനം ചെയ്ത പദ്ധതികളെയും യോഗം സ്‌നേഹാദരങ്ങളോടെ അനുസ്മരിച്ചു. വടകരയെ അന്താരാഷ്ട്ര വോളി തലത്തിലേക്ക് ഉയര്‍ത്താനുള്ള അദ്ദേഹത്തിന്റെ സ്വപ്നം സാക്ഷാത്കരിക്കാന്‍ ഒറ്റക്കെട്ടായി തീവ്ര പ്രയത്‌നം ചെയ്യാന്‍ യോഗം നിശ്ചയിച്ചു. വടകരയിലെ നിരവധി വോളി കളിക്കാരും കായിക പ്രേമികളും സംഘാടകരും പങ്കെടുത്തു. പി.കെ.സതീശന്‍, നരേന്ദ്രന്‍ കൊടുവട്ടാട്ട്, എം.സി.സുരേഷ്, പി.പി.രാജന്‍, രാഘവന്‍ മാണിക്കോത്ത്, ഷീജിത്ത്.വി.എം, സി.വി.വിജയന്‍, വാസിത്, ജിഷ, പ്രസാദ്.കെ മുതലായവര്‍ സംസാരിച്ചു.















