
മൊകേരി: സിപിഐ പ്രാദേശിക നേതാവും ബസ് കണ്ടക്ടറുമായ മൊകേരിയിലെ ദിവാകരനെ മര്‍ദിച്ച സംഭവത്തില്‍ സമഗ്രാന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയത്
നിയമത്തിന്റെ
മുമ്പില്‍ കൊണ്ട് വരണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കി.
ഇക്കഴിഞ്ഞ ഡിസംബറിലാണ് ദിവാകരന് വടകര ബസ് സ്റ്റാന്‍ഡില്‍ അജ്ഞാതന്റെ ക്രൂര മര്‍ദനമേറ്റത്.
നെറ്റിക്ക് ആഴത്തില്‍ മുറിവേറ്റ ദിവാകരന്‍ മാസങ്ങളോളം ചികിത്സയിയിലായിരുന്നു. പ്രതികളെ പിടികൂടണമെന്നാവശ്യപ്പട്ട് ഒരു ദിവസം ബസ് ജീവനക്കാര്‍ പണിമുടക്കുകയും സിപിഐ പോലീസ്
സ്റ്റേഷന്‍ മാര്‍ച്ച് സംഘടിപ്പിക്കുകയും ചെയ്തിട്ട് മാസങ്ങളായെങ്കിലും ഒന്നും നടന്നില്ല.
തുര്‍ന്നാണ് പ്രത്യേക സംഘത്തെയോ മറ്റ് സംവിധാനത്തിലോ അന്വേഷണം നടത്തി
പ്രതികളെ പിടികൂടണമെന്ന ആവശ്യവുമായി ബന്ധുക്കള്‍ ആഭ്യന്തര മന്ത്രിയെ സമീപിച്ചത്.
















