
കുറ്റ്യാടി: തെങ്ങ് മുറിച്ചു മാറ്റുന്നതിനിടെ അതിദാരുണമായി മരണപ്പെട്ട ടീം ജെഡിഎന്‍സ് വൈസ് ചെയര്‍മാനും നാടിന്റെ രക്ഷകനുമായ അബ്ദുള്‍ ജബ്ബാറിന് കുറ്റ്യാടി ദേശത്തിന്റെ
അനുശോചനം. കഴിഞ്ഞ ദിവസമാണ് വേട്ടോറ ചെറ്റയില്‍ പീടികയ്ക്ക് സമീപത്തെ പറമ്പില്‍ തെങ്ങുമുറിക്കുന്നതിനിടെ ജബ്ബാര്‍ തെങ്ങിനൊപ്പം താഴേക്ക് വീഴുന്നതും മരണപ്പെടുന്നതും. ടീം ജെഡിഎന്‍എസ് സംഘടിപ്പിച്ച അനുശോചന യോഗത്തില്‍ ചെയര്‍മാന്‍ മുത്തലിബ്ബ് ചെറിയകുമ്പളം അധ്യക്ഷനായി. ആപത്തുകേട്ടാല്‍ വീട്ടിലിരിക്കാത്ത മനുഷ്യ സ്‌നേഹിയായിരുന്നു ജബ്ബാറെന്നും നാടിന് വേണ്ടി ജീവിച്ചവന്‍ നാടിന്റെ ഓര്‍മയില്‍ എന്നും ജീവിക്കുമെന്നും അനുശോചന യോഗത്തില്‍ പാറക്കല്‍ അബ്ദുള്ള എംഎല്‍എ പറഞ്ഞു. കുറ്റ്യാടി പഞ്ചായത്ത് പ്രസിഡന്റ്
ടി.കെ.മോഹന്‍ദാസ്, ആരോഗ്യ ചെയര്‍മാന്‍ ശ്രീജേഷ് ഊരത്ത്, പി.പി. ദിനേശന്‍, കോരങ്കോട്ട് മൊയ്തു, ടി.കെ. അഷ്‌റഫ്, കെ. മനാഫ്, പി.കെ.സുരേഷ്, കെ.പി. വത്സന്‍, സി.വി.മൊയ്തു, കെ. ചന്ദ്രമോഹന്‍, മുഹമ്മദ് പേരാമ്പ്ര, നരയങ്കോടന്‍ ബഷീര്‍,ഹാഫിസ് പൊന്നേരി, സി.പി. രഘുനാഥ്, ഒ.വി.ലത്തീഫ്, സി.എച്ച്. ഷരീഫ്, മനോജ് ചാലിക്കണ്ടി, നസീര്‍ ചെറിയകുമ്പളം, മേനിക്കണ്ടി അബ്ദുല്ല, മൊയ്തു മുള്ളന്‍കുന്ന്, ജമാല്‍ പാറക്കല്‍, ഒ.വി. യാസര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
















