
വടകര: നാഷണല്‍ ഹൈവെ വികസനത്തെ തുടര്‍ന്ന് ഒറ്റപ്പെട്ടുപോയ പുതുപ്പണം സി.കെ. മുക്ക്, കറുക, കോട്ട തുരുത്തി എന്നീ ഭാഗങ്ങളുടെ യാത്രാ പ്രശ്‌നം പരിഹരിക്കാന്‍ റെയില്‍വെ
അടിപ്പാത അനുവദിക്കണമെന്ന് നിര്‍മാണ തൊഴിലാളി യൂണിയന്‍ (സിഐടിയു) പുതുപ്പണം കറുക യൂനിറ്റ്
സമ്മേളനം ആവശ്യപ്പെട്ടു. ഏരിയ സെക്രട്ടറി. ടി.രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
വി.കെ. ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഒ.പി.ഷഫീഖ് പ്രമേയം അവതരിപ്പിച്ചു. മേഖല പ്രസിഡന്റ് രാജേന്ദ്രന്‍, സെക്രട്ടറി ജയചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി സ്മിത. കീപ്പണാട്ട് (പ്രസിഡന്റ്), അനീഷ്. കുറ്റിയില്‍ (സെക്രട്ടറി), ശിവദാസന്‍ പാലോളി (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
















