
വടകര: അഴിയൂര്‍ കുഞ്ഞിപ്പള്ളി അണ്ടിക്കമ്പനി റോഡിലെ അഞ്ച് തട്ടുകടകള്‍ സാമൂഹിക വിരുദ്ധര്‍ തകര്‍ത്ത നിലയില്‍. സംഭവത്തില്‍
പ്രതിഷേധം ശക്തം.
ഞായറാഴ്ച വൈകുന്നേരമാണ് ഒരു സംഘമാളുകള്‍ ഇവ നശിപ്പിച്ചത്. തട്ടുകടകള്‍ ഇവിടെ വേണ്ടെന്ന് പറഞ്ഞാണ് ഈ അതിക്രമം. കസേരകളും മേശകളും തകര്‍ത്തിരിക്കുകയാണ്. നിത്യജീവിതം കഴിയാന്‍ നടത്തുന്ന തട്ടുകടകള്‍ നശിപ്പിക്കപ്പെട്ടതോടെ വലിയ
കഷ്ടത്തിലായിരിക്കുകയാണ് ഇവര്‍. ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളെ വളര്‍ത്താന്‍ തട്ടുകട നടത്തി കുടുംബം പുലര്‍ത്തുന്നവരോടാണ് ഈ ദ്രോഹം. ഇക്കാര്യത്തില്‍ നടപടി തേടി ഇവര്‍ ചോമ്പാല പോലീസില്‍ പരാതി നല്‍കി.
സംഭവത്തില്‍ ജനറല്‍ വര്‍ക്കേഴ്‌സ് ഫുട്പാത്ത് തട്ടുകട തൊഴിലാളി യൂണിയന്‍ ഐഎന്‍ടിയുസി താലൂക്ക് കമ്മിറ്റി പ്രതിഷേധിച്ചു. തട്ടുകടക്കാര്‍ക്ക് കച്ചവടം ചെയ്യുവാന്‍ ബന്ധപ്പെട്ട അധികൃതര്‍ സംരക്ഷണം നല്‍കണമെന്നു യോഗം ആവശ്യപ്പെട്ടു. സംഘടനാ ജില്ലാ പ്രസിഡന്റ് കെ എന്‍ എ അമീര്‍ അധ്യക്ഷത വഹിച്ചു. സി കെ വിശ്വനാഥന്‍, സതീശന്‍
കുരിയാടി, വി കെ അനില്‍കുമാര്‍, വി കെ ഷംസീര്‍, ആര്‍ വി ഇസ്മയില്‍, സി പി ദിവ്യ, പി ദസ്തക്കീര്‍, പി സി റഫീഖ്, സ്മിതാ രതീഷ് എന്നിവര്‍ സംസാരിച്ചു. പി.ടി മജീദ് സ്വാഗതം പറഞ്ഞു.















