
നാദാപുരം: ‘ബദലാവ് സരൂരി ഹേ’ (മാറ്റം അനിവാര്യം) എന്ന മുദ്രാവാക്യമുയര്‍ത്തി
സെപ്തംബര്‍ ഒന്നിന് സിപിഐ നേതൃത്വത്തില്‍ നടക്കുന്ന ഡല്‍ഹി മാര്‍ച്ച് ഉള്‍പ്പടെയുള്ള
ക്യാമ്പയിനുകള്‍ വിജയിപ്പിക്കുന്നതിന്റെ ഭാഗമായി സിപിഐ നാദാപുരം മണ്ഡലം കമ്മിറ്റി സംഘടനാ ക്യാമ്പ് സംഘടിപ്പിച്ചു. നാദാപുരം മാപ്പിള കലാ അക്കാദമി ഹാളില്‍ നടന്ന പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ അംഗം ടി.കെ രാജന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
സി. സുരേന്ദ്രന്‍ ക്യാമ്പ് ലീഡറായി. സിപിഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം അജയ് ആവള, ജില്ലാ കൗണ്‍സില്‍ അംഗം കെ പി പവിത്രന്‍ എന്നിവര്‍ ക്ലാസ് നയിച്ചു.
മണ്ഡലം സെക്രട്ടറി ശ്രീജിത്ത് മുടപ്പിലായി പ്രവര്‍ത്തന പരിപാടികള്‍ വിശദീകരിച്ചു.
ടി സുഗതന്‍, സി കെ ബാലന്‍, ഷീമ വള്ളില്‍ എന്നിവര്‍ പ്രസംഗിച്ചു.
















