
വടകര: വടകരയില്‍ നിര്‍മാണത്തിനിടെ മതിലിടിഞ്ഞ് വീണ് രണ്ട് തൊഴിലാളികള്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെയാണ് സംഭവം. പുത്തൂര്‍ സ്വദേശി നേന്ത്രമലയില്‍ ശശി,
എളയടം ചെറുവാമ്പൊയില്‍ അജിത എന്നിവര്‍ക്കാണ് പരിക്കേറ്റത്.
വടകര ജില്ലാ ആശുപത്രിക്ക് സമീപമുള്ള വീടിനോട് ചേര്‍ന്ന മതിലാണ് ഇടിഞ്ഞ് വീണത്. നേരത്തേ തകര്‍ന്ന നിലയിലായിരുന്ന മതില്‍ പുനര്‍നിര്‍മിക്കുന്നതിനിടയിലാണ് അപകടം. ജോലിക്കിടയില്‍ ചെങ്കല്‍ മതില്‍ ഇവരുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. കല്ലിനിടയില്‍ കുടുങ്ങിയ തൊഴിലാളികളെ നാട്ടുകാര്‍ പുറത്തെടുത്ത് ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. കാലിന് സാരമായി പരിക്കേറ്റ ശശിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ അജിത വടകര ജില്ലാ ആശുപതിയില്‍ ചികിത്സയിലാണ്.
















