
വടകര: വടകരക്കടുത്ത് കുറുമ്പയില്‍ നിന്ന് മാരക ലഹരിയായ എംഡിഎംഎയും
കഞ്ചാവുമായി രണ്ടു പേര്‍ പോലീസ് പിടിയില്‍. പാനൂര്‍ കാറാല്‍തെരു സൈം ഹൗസില്‍ ഷിജാസ് (45), പന്ന്യന്നൂര്‍ സഹീറ മന്‍സില്‍ സിറാജ് (52) എന്നിവരെയാണ് ഡാന്‍സാഫ് സംഘവും വടകര പോലീസും ചേര്‍ന്ന് പിടികൂടിയത്.
ഇന്നലെ രാത്രി കുറുമ്പയില്‍ വാഹന പരിശോധന നടത്തുമ്പോള്‍ പ്രതികള്‍ സഞ്ചരിച്ച കെഎല്‍ 58 എഎല്‍ 5375 നമ്പര്‍ മഹീന്ദ്ര ജിറ്റോ ഗുഡ്‌സ്
വാഹനത്തില്‍ നിന്നാണ് 3.182 ഗ്രാം എംഡിഎംഎയും 15.776 ഗ്രാം കഞ്ചാവും കണ്ടെടുത്തത്. കഞ്ചാവാണ് ആദ്യം പിടിച്ചെടുത്തത്. പിന്നീട് നടന്ന വിശദ പരിശോധനയില്‍ എംഡിഎംഎ കൂടി കണ്ടെടുക്കുകയായിരുന്നു. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
















