
വടകര: ബേക്കേഴ്‌സ് അസോസിയേഷന്‍ മണ്ഡലം കണ്‍വെന്‍ഷന്‍ നാദാപുരം റോഡിലെ കാരക്കാട് ബാങ്ക്വറ്റ് ഹാളില്‍ ജില്ലാ പ്രസിഡന്റ് ദേവദാസ് തായാട്ട് ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് പ്രഭാകരന്‍ (ന്യൂ ബെസ്റ്റ് ബേക്കേഴ്‌സ്) അധ്യക്ഷത വഹിച്ച കണ്‍വെന്‍ഷനില്‍ ട്രഷറര്‍ പ്രകാശ് (ഫാമിലി) വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു. സംസ്ഥാന അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ എ.കെ. ഫൗസിര്‍ ബേക്കറികള്‍ അഭിമുഖീകരിക്കുന്ന വിഷയങ്ങളെ കുറിച്ച് സംസാരിച്ചു. വടകര ഫുഡ് ആന്‍ഡ് സേഫ്റ്റി ഓഫീസര്‍ അമേയ ഒ.ബി, ഓര്‍ക്കാട്ടേരി കുടുംബാരോഗ്യ കേന്ദ്രം സൂപ്പര്‍വൈസര്‍ സുരേന്ദ്രന്‍ കല്ലേരി എന്നിവര്‍ ക്ലാസെടുത്തു.
മുതിര്‍ന്ന അംഗങ്ങളായ പി ബാലന്‍ (അനില ബേക്കറി കണ്ണൂക്കര), ജനാര്‍ദനന്‍ (ന്യൂ ലവ്ലി ബേക്കറി വടകര) എന്നിവരെ ആദരിച്ചു. ജില്ലാ സെക്രട്ടറിമാരായ പ്രദീപ് സോന, മുസ്തഫ സാദ് ഫുഡ്, നാദാപുരം മണ്ഡലം സെക്രട്ടറി ചന്ദ്രന്‍, സുജേഷ് എം എന്‍ എന്നിവര്‍ സംസാരിച്ചു. സ്റ്റേറ്റ് സെക്രട്ടറി റാഷിഖ് തൂണേരി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. മണ്ഡലം സെക്രട്ടറി അഭിലാഷ് ആനന്ദ് സ്വാഗതവും മണ്ഡലം ഓര്‍ഗനൈസിംഗ് സെക്രട്ടറി നവാസ് എം.ആര്‍.എ നന്ദിയും പറഞ്ഞു.
















