
വടകര: ജെടി റോഡില്‍ റെയില്‍വെ ട്രാക്കിനു സമീപം യുവാവിന്റെ മൃതദേഹം. ഇന്ന് സന്ധ്യയോടെയാണ് മൃതദേഹം കാണപ്പെട്ടത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ട്രെയിനില്‍ നിന്ന് വീണതാവാമെന്ന് സംശയിക്കുന്നു. പാന്റ്‌സും ഷര്‍ട്ടുമാണ് വേഷം. നാല്‍പതിനടുത്ത് പ്രായം
തോന്നിക്കുന്നു. വടകര പോലീസും ആര്‍പിഎഫും സ്ഥലത്തെത്തി. മൃതദേഹം ജില്ല ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.















