കോട്ടപ്പള്ളി: നീറ്റ് പരീക്ഷാ ക്രമക്കേടില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ഡല്‍ഹിയില്‍ സമരം നടത്തിയ രാഹുല്‍ഗാന്ധിയെയും നേതാക്കളെയും ആക്രമിച്ച കേന്ദ്ര പോലീസ്
നയത്തിനെതിരെ കോട്ടപ്പള്ളിയില്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് ശ്രീജിത്ത് എടത്തട്ട, ബവിത്ത് മലോല്‍, പ്രതീഷ് കോട്ടപ്പള്ളി, ധനേഷ് വള്ളില്‍, ടി.സജീവന്‍, അനീഷ്.സി.കെ, സുരേഷ് ബാബു മണക്കുനി, സല്‍മാന്‍ ചന്ദ്രോത്ത് എന്നിവര്‍ നേതൃത്വം നല്‍കി.















