കുറ്റ്യാടി: കുന്നുമ്മല്‍ ഉപജില്ലയിലെ അധ്യാപക കൂട്ടായ്മയായ ചോക്ക് ആന്റ് ചായയുടെ ആഭിമുഖ്യത്തില്‍ അധ്യാപകര്‍ക്കായി നടത്തിയ ലോകകപ്പ് പ്രവചന മത്സരത്തിലെ
വിജയികളെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു. കുന്നുമ്മല്‍ ഉപജില്ലാ വിദ്യാദ്യാസ ഓഫീസില്‍ നടന്ന ചടങ്ങില്‍ വിദ്യാഭ്യാസ ഓഫീസര്‍ കെ.എം.രത്‌നവല്ലിയാണ് നറുക്കെടുത്തത്. സീനിയര്‍ സൂപ്രണ്ട് എം.പി.ഷമീര്‍ മുഖ്യാതിഥിയായി. 700 ഓളം അധ്യാപകര്‍ പങ്കെടുത്ത മത്സരത്തില്‍ 6 പേരാണ് ശരിയുത്തരം പ്രവചിച്ചത്. നറുക്കെടുപ്പില്‍ ഗവ. എല്‍പി സ്‌കൂള്‍ കൂടലിലെ റിജോയ് ഫ്രാന്‍സിസ് വിജയിയായി. ജംഷിദ, ടി.വി.രാഹുല്‍, ടി.സുധീരന്‍, സി.എന്‍.സനൂപ്, കെ.അനുമോള്‍ തുടങ്ങിയവര്‍ പ്രോത്സാഹന സമ്മാനം കരസ്ഥമാക്കി. എം.പി.മനോജ് കുമാര്‍, പി.പി.ദിനേശന്‍, ജി.കെ.വരുണ്‍ കുമാര്‍, കെ.കെ.ദീപേഷ് കുമാര്‍, അഖില്‍ ഹരികൃഷ്ണന്‍, ടി.പി.സുജിന്‍ തുടങ്ങിയവര്‍ സംസാരിച്ചു.















