വടകര: ശ്രീനാരായണ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നവീകരിച്ച കമ്പ്യൂട്ടര്‍ ലാബിന്റെ ഉദ്ഘാടനവും ഫിഫ വേള്‍ഡ് കപ്പ് പ്രവചന മത്സരത്തില്‍ വിജയികള്‍ക്കുള്ള സമ്മാനദാനവും
വടകര നഗരസഭ അധ്യക്ഷന്‍ പി.കെ.ശശി നിര്‍വഹിച്ചു. കമ്പ്യൂട്ടര്‍ ലാബിലെ പ്രൊജക്ടറിന്റെ സ്വിച്ച് ഓണ്‍ കര്‍മം ഡെപ്യൂട്ടി മാനേജര്‍ പി.എം.മണി ബാബു നിര്‍വഹിച്ചു. സ്‌കൂള്‍ സെക്രട്ടറി സുഗുണേഷ് കുറ്റിയില്‍ അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡണ്ട് കെ.മനീഷ്, വൈസ് പ്രിന്‍സിപ്പല്‍ വി.ദീപ, മദര്‍ പിടിഎ പ്രസിഡണ്ട് വിനി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. പ്രിന്‍സിപ്പല്‍ ദിശേഷ് കരുവാന്‍കണ്ടി സ്വാഗതവും കെ.ബിന്ദു നന്ദിയും പറഞ്ഞു. പ്ലസ് വണ്‍ പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെയും സ്‌കൂളില്‍ വിവിധ ക്ലബ്ബുകള്‍ നടത്തിയ മത്സരങ്ങളില്‍ വിജയികളായ വിദ്യാര്‍ഥികളെയും അനുമോദിച്ചു.















