
വടകര: ന്യൂഡല്‍ഹിയില്‍ വിദ്യാര്‍ഥികളും യുവജനങ്ങളും നടത്തുന്ന പ്രക്ഷോഭത്തെ
പിന്തുണച്ചും പ്രക്ഷോഭത്തെ അടിച്ചമര്‍ത്തുന്ന കേന്ദ്ര സര്‍ക്കാറിന്റെ നടപടിയില്‍ പ്രതിഷേധിച്ചും 23 ന് വൈകിട്ട് 4.30 മുതല്‍ 6.30 വരെ വടകര പുതിയ ബസ് സ്റ്റാന്റില്‍ ജനകീയ സദസ്സ് സംഘടിപ്പിക്കുന്നു. പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഈ പരിപാടിയുടെ ഭാഗമായി വൈവിധ്യമാര്‍ന്ന പ്രതിഷേധ ആവിഷ്കാരങ്ങള്‍, പ്രഭാഷണങ്ങള്‍, കലാപ്രകടനങ്ങള്‍ എന്നിവ ഉണ്ടാകും.
















