അരൂര്‍: കല്ലുമ്പുറം പ്രിയദര്‍ശിനി യുവ കേന്ദ്രയുടെ നേതൃത്വത്തില്‍ പ്രതിഭാ സംഗമം സംഘടിപ്പിച്ചു. വിവിധ പരീക്ഷകളില്‍ മികച്ച വിജയം നേടിയ പ്രതിഭകളെ ആദരിക്കല്‍
പാറക്കല്‍ അബ്ദുള്ള എംഎല്‍എ ഉദ്ഘാടനം ചെയ്തു. പ്രിയദര്‍ശിനിയുടെ സ്നേഹ ആദരവ് ട്രസ്റ്റ് ചെയര്മാന് കെ.സജീവന് കൈമാറി. സിവില്‍ എക്സൈസ് ഓഫീസര്‍ പി.പി.ശ്രീജേഷ് ക്ലാസെടുത്തു. പുറമേരി പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീലത, വാര്‍ഡ് മെമ്പര്‍ എന്‍.കെ.ജല്ഷി, പവിത്രപുരം പ്രകാശന്, ജമാല്‍ കല്ലുമ്പുറം, പി.എം.മുഹമ്മദ് സാലിഹ്, എ.ടി.ദാസന്, എന്‍.കെ.വിശ്വംഭരന്, കെ.എം.രജീഷ്, കെ.കെ.വിജീഷ്, റീത്ത കണ്ടോത്ത് എന്നിവര്‍ സംസാരിച്ചു.















