Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home വിദ്യാഭ്യാസം

ആത്മവിശ്വാസത്തോടെ പരീക്ഷയെ നേരിടാം; മോട്ടിവേഷന്‍ ക്ലാസ് ഒരുക്കി ഡിവൈഎഫ്‌ഐ

February 17, 2025
in വിദ്യാഭ്യാസം
A A
ആത്മവിശ്വാസത്തോടെ പരീക്ഷയെ നേരിടാം; മോട്ടിവേഷന്‍ ക്ലാസ് ഒരുക്കി ഡിവൈഎഫ്‌ഐ
Share on FacebookShare on Twitter

അഴിയൂര്‍: ഡിവൈഎഫ്‌ഐ സംസ്ഥാന വ്യാപകമായി നടത്തുന്ന ‘ലഹരിയാവാം കളിയിടങ്ങളോട്’ എന്ന ക്യാമ്പയിനിന്റെ ഭാഗമായി അഴിയൂര്‍ മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ക്കും
അവരുടെ രക്ഷിതാക്കള്‍ക്കും വേണ്ടി മോട്ടിവേഷന്‍ ക്ലാസ് സംഘടിപ്പിച്ചു. അഴിയൂര്‍ ഈസ്റ്റ് യുപി സ്‌കൂളില്‍ നടന്ന പരിപാടി സിപിഎം അഴിയൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം കെ.പി.പ്രീജിത്ത് കുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രശസ്ത മനഃശാസ്ത്ര കൗണ്‍സിലറും മഴവില്‍ മനോരമ ചാനലിലൂടെ പ്രശസ്തനുമായ ലിതേഷ് കോളയാട് മോട്ടിവേഷന്‍ ക്ലാസെടുത്തു. മേഖല സെക്രട്ടറി കെ.സുജേഷ്, മേഖല കമ്മിറ്റി അംഗം കെ.പി.സുബിന, ലോക്കല്‍ സെക്രട്ടറി ടി.കെ.ജയരാജന്‍, ലോക്കല്‍ കമ്മിറ്റി അംഗം ബി.സുജിത്ത് എന്നിവര്‍ സംസാരിച്ചു. ആശങ്ക ഇല്ലാതാക്കി കൂടുതല്‍ ആത്മവിശ്വാസത്തോടെ പരീക്ഷയെ നേരിടാന്‍ സഹായിക്കുന്ന തരത്തിലുള്ളതായിരുന്നു ക്ലാസെന്ന് വിദ്യാര്‍ഥികളും രക്ഷിതാക്കളും അഭിപ്രായപ്പെട്ടു.

RECOMMENDED NEWS

കെ.എം.ചന്ദ്രനെ അനുസ്മരിച്ചു

4 months ago
കര്‍ഷക മനസിലേക്കിറങ്ങി സെമിനാറും പഠനക്ലാസും; സര്‍വം ചക്ക മയം

കര്‍ഷക മനസിലേക്കിറങ്ങി സെമിനാറും പഠനക്ലാസും; സര്‍വം ചക്ക മയം

3 months ago
മന്‍മോഹന്‍സിംഗിന്റെ വിയോഗം; രാജ്യത്ത് ഏഴ് ദിവസത്തെ ദുഃഖാചരണം

മന്‍മോഹന്‍സിംഗിന്റെ വിയോഗം; രാജ്യത്ത് ഏഴ് ദിവസത്തെ ദുഃഖാചരണം

5 months ago
ഇഫ്താര്‍ വിരുന്നൊരുക്കി വോയിസ് ഓഫ് ഓര്‍ക്കാട്ടേരി

ഇഫ്താര്‍ വിരുന്നൊരുക്കി വോയിസ് ഓഫ് ഓര്‍ക്കാട്ടേരി

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal